അരവിന്ദ് കെജ്രിവാൾ | Photo : ANI
ഗാന്ധിനഗര്‍: ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സംസ്ഥാനത്ത് സൗജന്യമായി ലഭ്യമാക്കുമെന്ന് പാര്‍ട്ടിയധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. സൂറത്തില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് കെജ്രിവാള് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ മാസം കെജ്രിവാളിന്റെ രണ്ടാമത്തെ ഗുജറാത്ത് സന്ദര്‍ശനമാണിത്. ഡിസംബറിലാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇരുപത്തിനാല് മണിക്കൂറും വിഘ്നം കൂടാതെ വൈദ്യുതിവിതരണം നടപ്പാക്കുമെന്നും കെജ്രിവാള് ഗുജറാത്തിലെ ജനങ്ങളോട് വാഗ്ദാനം ചെയ്തു. "ഞാന്‍ ഉറപ്പുനല്ക്കുകയാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അതിനുശേഷമുള്ള തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ എഎപിയ്ക്ക് വോട്ടുനല്കേണ്ടതില്ല. അധികാരത്തിലെത്തിയാല്‍ എല്ലാ വാഗ്ദാനങ്ങളും എ.എ.പി. നടപ്പിലാക്കും", കെജ്രിവാള് പറഞ്ഞു. കൂടാതെ, 2021 ഡിസംബര്‍ 31 വരെ കുടിശ്ശികയുള്ള എല്ലാ ബില്ലുകളും തള്ളുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
27 വര്‍ഷത്തെ തുടര്‍ച്ചയായുള്ള ബി.ജെ.പി. ഭരണത്തില്‍ മടുത്ത ഗുജറാത്ത് ജനത ഒരു മാറ്റമാഗ്രഹിക്കുന്നതായും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഗുജറാത്തിന് വേണ്ടിയുള്ള എ.എ.പിയുടെ അജണ്ട പങ്കുവെക്കുമെന്നും കെജ്രിവാള് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..