ഭഗവന്ത് മാനും അരവിന്ദ് കെജ്‌രിവാളും ഉദ്ധവ് താക്കറേയ്‌ക്കൊപ്പം | Photo: PTI
മുംബൈ: ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറേയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തി. മുംബൈയില്‍ ഉദ്ധവിന്റെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച.
ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന സുപ്രീം കോടതി വിധിക്കെതിരേ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരിനോട് എതിരിടാന്‍ പിന്തുണ തേടിയാണ് കെജ്‌രിവാള്‍ ഉദ്ധവിനെ കാണാന്‍ എത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എ.എ.പി. രാജ്യസഭാ എം.പിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ഡല്‍ഹി മന്ത്രി അദിഷി മര്‍ലെന തുടങ്ങിയവരും കെജ്‌രിവാളിന് ഒപ്പമുണ്ടായിരുന്നു.
കേന്ദ്ര ഓര്‍ഡിനന്‍സിന് എതിരായ പോരാട്ടത്തില്‍ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പപവാറിനെ കണ്ടും കെജ്‌രിവാള്‍ പിന്തുണ തേടും. ചൊവ്വാഴ്ച കെജ്‌രിവാളും ഭഗവന്ത് മാനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡല്‍ഹിയിലെ ഗ്രൂപ്പ് എ ഓഫീസര്‍മാരുടെ നിയമന-സ്ഥലംമാറ്റ അധികാരം സംബന്ധിച്ച ഓര്‍ഡിനന്‍സാണ് കേന്ദ്രം പുറത്തിറക്കിയത്.
Content Highlights: arvind kejriwal meets uddhav thackeray to seek support against centre ordinance
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..