കെജ്‌രിവാളും സ്റ്റാലിനും മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: എ.എൻ.ഐ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി. ഡല്‍ഹി ഭരണവ്യവസ്ഥയുടെ മേല്‍ നിയന്ത്രണങ്ങള്‍ ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന പുതിയ ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടിയാണ് കെജ്‌രിവാള്‍ സ്റ്റാലിനെ കണ്ടത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഒപ്പമുണ്ടായിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണാധികാരമില്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ആവശ്യകതയില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കെജ്‌രിവാള്‍ പറഞ്ഞു. വര്‍ഷകാലസമ്മേളനത്തിലാണ് ഓര്‍ഡിനന്‍സ് അവതരിപ്പിക്കുന്നതെന്നും എല്ലാ ബിജെപി ഇതരകക്ഷികളും ഒന്നിച്ചുനില്‍ക്കുന്ന പക്ഷം കേന്ദ്ര സര്‍ക്കാരിനെ മുട്ടുകുത്തിക്കാമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റാലിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ കെജ്‌രിവാള്‍ ദിനംപ്രതി തന്റെ ആത്മവിശ്വാസം വര്‍ധിക്കുകയാണെന്നും 2024-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ സെമിഫൈനലാണിതെന്നും പറഞ്ഞു.
പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ഓര്‍ഡിനന്‍സ് തടയുന്നതിനായി പ്രതിപക്ഷകക്ഷികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവുമായി രാജ്യമൊട്ടാകെ യാത്ര നടത്തുകയാണ് ഡല്‍ഹി മുഖ്യമന്ത്രി. വെള്ളിയാഴ്ച ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായും കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. മമത ബാനര്‍ജി, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, നിതീഷ് കുമാര്‍, തേജസ്വി യാദവ് എന്നീ നേതാക്കളുമായും കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷകക്ഷികളെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് സ്റ്റാലിനും പ്രതികരിച്ചിരുന്നു.
Content Highlights: Arvind Kejriwal Meets MK Stalin's And Gets Support In Battle Against Centre's Order


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..