ബ്രിട്ടണില്‍നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഡല്‍ഹി സര്‍ക്കാര്‍


അരവിന്ദ് കെജ്രിവാൾ | ഫോട്ടോ: പി.ടി.ഐ.

ന്യൂഡൽഹി: പുതിയ വകഭേദം കൊറോണ വൈറസ് ബാധ രൂക്ഷമായ ബ്രിട്ടണിൽനിന്നെത്തുന്നവർക്ക് ക്വാറന്റീൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി സർക്കാർ. ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയുന്നതിനാണ് തിരിച്ചെത്തുവരെ കർശനമായ ക്വാറന്റീൻ നടപടികൾക്ക് വിധേയരാക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

യു.കെയിൽനിന്ന് തിരിച്ചെത്തുന്നവരിൽ കോവിഡ് പരിശോധനാ ഫലം പോസീറ്റീവ് ആകുന്നവരെ പ്രത്യേകം ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവ് ആകുന്നവർക്ക് പ്രത്യേക കേന്ദ്രത്തിൽ ഏഴ് ദിവസം ക്വാറന്റീനിലും തുടർന്ന് ഏഴു ദിവസം വീട്ടിൽ ക്വാറന്റീനിലും കഴിയണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

അതിനിടെ, ഡൽഹി നിവാസികളായ നാലു പേർക്കുകൂടി പുതിയ വകഭേദത്തിൽപ്പെട്ട കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ ഡൽഹിയിൽ 13 പേരെയാണ് പുതിയ തരം വൈറസ് ബാധിച്ചിരിക്കുന്നത്.

Content Highlights:Delhi govt announces rules for UK returnees, Covid 19


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented