വാഷിങ്ടണ്‍: വീഡിയോകോണ്‍ വായ്പാ കേസില്‍ ചന്ദാ കൊച്ചാറിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത സി ബി ഐക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സി ബി ഐയുടേത് 'അന്വേഷണാത്മക സാഹസ'മാണെ് ജെയ്റ്റ്‌ലി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ വിമര്‍ശനം. 

വീഡിയോകോണിന് വഴിവിട്ട് വായ്പ നല്‍കിയെന്ന കേസിലാണ് സി ബി ഐ ചന്ദയ്‌ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണാത്മക സാഹസവും വിദഗ്ധ അന്വേഷണവും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് ജെയ്റ്റ്‌ലിയുടെ കുറിപ്പ് ആരംഭിക്കുന്നത്. 

ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയിരുന്ന് ഐ സി ഐ സി ഐ കേസിനെ നിരീക്ഷിക്കുമ്പോള്‍, അന്വേഷണം പ്രാഥമികലക്ഷ്യത്തില്‍നിന്ന് വഴിമാറുന്നതായി തോന്നുന്നുവെന്നും ജെയ്റ്റ്‌ലി കുറിപ്പില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള എന്റെ ഉപദേശം ഇതാണ്- മഹാഭാരതത്തിലെ അര്‍ജുനന്റെ ഉപദേശം പിന്തുടരൂ-കാളയുടെ കണ്ണില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നാണ് ജെയ്റ്റ്‌ലിയുടെ കുറിപ്പ് അവസാനിക്കുന്നത്. അമേരിക്കയില്‍ ചികിത്സയിലാണ് ജെയ്റ്റ്‌ലി. 

Content Highlights: Arun Jaitley slams bjp over fir against Chanda Kochhar