ലഖ്‌നൗ: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മരിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ജനങ്ങള്‍ക്കായി ഒരു സമ്മാനം നല്‍കി.

റായ്ബറേലി ജില്ലയില്‍ സോളാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം ജില്ലാ ഭരണകൂടത്തിന് ജെയ്റ്റ്‌ലി കൈമാറിയത്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ്‌.

എം പിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ച്, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 200 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനായിരുന്നു ജെയ്റ്റ്‌ലിയുടെ നിര്‍ദേശം.

ജെയ്റ്റ്‌ലി മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഓഗസ്റ്റ് 17നാണ് നിര്‍ദേശം റായ് ബറേലി ജില്ലാ ഭരണകൂടം മുമ്പാകെ എത്തിയതെന്ന് ബി ജെ പി നേതാവ് ഹീറോ ബാജ്‌പേയിയെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. 

ജെയ്റ്റ്‌ലിയുടെ നിര്‍ദേശം ലഭിച്ചായി ജില്ലാ മജിസ്‌ട്രേട്ട് നേഹാ ശര്‍മ സ്ഥിരീകരിച്ചു. നിര്‍ദേശം ജില്ലാ പ്രാദേശിക വികസന ഏജന്‍സയുടെ സഹകരണത്തോടെ നടപ്പാക്കുമെന്നും നേഹ കൂട്ടിച്ചേര്‍ത്തു. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കേണ്ട ഇടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വേഗത്തില്‍ നടപ്പാക്കുമെന്നും അവര്‍ കൂട്ടച്ചേര്‍ത്തു. 

content highlights: arun jaitley's last gift to rae bareli