ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. നിഗംബോധ് ഘട്ടിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. മകന്‍ രോഹന്‍ ജെയ്റ്റ്‌ലി സംസ്‌കാരച്ചടങ്ങുകള്‍ നിര്‍വഹിച്ചു. 

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മലാ സീതാരാമന്‍, രാജ്‌നാഥ് സിങ്, പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ബി ജെ പി നേതാക്കളായ എല്‍ കെ അദ്വാനി, ബി എസ് യെദ്യൂരപ്പ, ബി ജെ പി എം പിയും മുന്‍ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍, എന്‍ സി പി നേതാവ് ശരദ് പവാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ശനിയാഴ്ചയാണ് ജെയ്റ്റ്‌ലി അന്തരിച്ചത്.

arun jaitley
Photo: PTI

content highlights: arun jaitley cremated with full state honours