ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയച്ചതുമായി ബന്ധപ്പെട്ട മാനനഷ് ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള എഎപി നേതാക്കള്‍ വിചാരണ നേരിടണം. ജയ്റ്റ്‌ലി സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ഡല്‍ഹി കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മെയ് 20-നാണ് വിചാരണ തുടങ്ങുക. തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് കാണിച്ച് ഒരു സിവില്‍ കേസുകൂടി അദ്ദേഹം കെജ്രിവാളടക്കമുള്ള എഎപി നേതാക്കള്‍ക്കെതിരെ നല്‍കിയിട്ടുണ്ട്. 10 കോടി രൂപയാണ് ജെയ്റ്റ്‌ലി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
2000-12 കാലത്ത് ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കേ ജയ്റ്റ്‌ലി സാമ്പത്തിക തിരിമറി നടത്തിയെന്നാണ് എഎപി നേതാക്കള്‍ ആരോപണമുന്നയിച്ചത്.