'കലാപരമായി തയ്യാറാക്കിയ അവതരണം'-രാജ്യസഭയില്‍ മോദി വിതുമ്പിയതിനെ പരിഹസിച്ച് തരൂര്‍


നരേന്ദ്ര മോദി, ശശി തരൂർ| Photo: ANI, PTI

ന്യൂഡല്‍ഹി: രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനുള്ള യാത്രയയപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതുമ്പിയതിനെ പരിഹസിച്ച് ശശി തരൂര്‍.

കലാപരമായി തയ്യാറാക്കിയ അവതരണമായിരുന്നു പ്രധാനമന്ത്രി നടത്തിയതെന്ന് തരൂര്‍ പറഞ്ഞു. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി രചിച്ച ബൈ മെനി എ ഹാപ്പി ആക്‌സിഡന്റ്: റീകളക്ഷന്‍സ് ഓഫ് എ ലൈഫ് എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ആയിരുന്നു തരൂരിന്റെ പരാമര്‍ശം.

കഴിഞ്ഞദിവസം രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ ഗുലാം നബി ആസാദുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറയുന്നതിനിടെ പലതവണ മോദി വിതുമ്പിയിരുന്നു.

ടികായത്തിന്റെ കണ്ണീരിനോടുള്ള ഭാഗിക പ്രതികരണമായി തനിക്കും കണ്ണീരുണ്ടെന്ന് തീരുമാനിക്കുകയായിരുന്നു പ്രധാനമന്ത്രി- ഗാസിപ്പുറിലെ കര്‍ഷക സമരവേദിയില്‍ രാകേഷ് ടികായത്ത് കരഞ്ഞതിനെ പരാമര്‍ശിച്ച് തരൂര്‍ കൂട്ടിച്ചേര്‍ത്തു.

മോദി ഗുജറാത്തിലെയും ആസാദ് ജമ്മു കശ്മീരിലെയും മുഖ്യമന്ത്രിമാരായിരുന്ന സമയത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്താണ് പ്രധാനമന്ത്രി വികാരാധീനനായത്. ഗുജറാത്തില്‍നിന്നുള്ള ചില തീര്‍ഥാടകര്‍ക്കു നേരെ ജമ്മു കശ്മീരില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ തന്നെ ആദ്യം വിളിച്ചത് ആസാദ് ആയിരുന്നുവെന്നും മോദി പറഞ്ഞിരുന്നു. ആക്രമണത്തെ കുറിച്ച് പറയുന്നതിനിടെ ആസാദ് കരഞ്ഞുവെന്നും മോദി പ്രസംഗത്തില്‍ വ്യക്തമാക്കി.

content highlights: artfully crafted performance- shashi tharoor on narendra modi's emotional farewell to ghulamnabiazad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented