മുഹമ്മദ് അസ്ലം,അനസ് അഷ്കർ,ഷബീർ
കോട്ടയം: കോട്ടയത്ത് തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ കോളേജ് വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍ പ്രതികളായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം വേളൂര്‍ പ്രീമിയര്‍ ഭാഗത്ത് വേളൂത്തറ വീട്ടില്‍ നൗഷാദ് മകന് മുഹമ്മദ് അസ്ലം (29), കോട്ടയം വേളൂര്‍ മാണിക്കുന്നം ഭാഗത്ത് തൗഫീഖ് മഹല്‍ വീട്ടില്‍ അഷ്കര്‍ മകന് അനസ് അഷ്കര്‍ (22),കുമ്മനം പൊന്മല ഭാഗത്ത് ക്രസന്റ് വില്ല വീട്ടില്‍ ഷെറീഫ് മകന് ഷബീര്‍ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി കോട്ടയം ഭാരത് ആശുപത്രിയുടെ പരിസരത്തുള്ള തട്ടുകടയില്‍ രാത്രി 11 മണിയോടുകൂടി ഭക്ഷണം കഴിക്കാന്‍ എത്തിയ യുവതിയെയും സുഹൃത്തിനെയുമാണ് ആക്രമിച്ചത്. ഭക്ഷണം കഴിക്കാന്‍ എത്തിയ യുവതിയോട് ഇവര്‍ ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു. ഇതിനെ യുവതിയും സുഹൃത്തും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഭക്ഷണം കഴിച്ച് കടയില്‍ നിന്ന് ഇറങ്ങിയ യുവതിയെയും സുഹൃത്തിനെയും പ്രതികള്‍ കാറില്‍ പിന്തുടര്ന്നു. കോട്ടയം സെന്‍ട്രല്‍ ജങ്ഷന് ഭാഗത്ത് വെച്ച് ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലലത്തെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പരിക്കേറ്റ യുവതിയും, സുഹൃത്തും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികളിലൊരാളായ മുഹമ്മദ് അസ്ലമിനെതിരെ കുമരകം സ്റ്റേഷനില്‍ അടിപിടി കേസ് നിലവിലുണ്ട്. ജില്ലാപോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വെസ്റ്റ് സ്റ്റേഷന് എസ്.എച്ച്.ഒ. പ്രശാന്ത് കുമാര്‍ ആര്, എസ് ഐമാരായ ശ്രീജിത്ത്. റ്റി, സജികുമാര്‍, എ.എസ്.ഐ. രമേശ് കെ.റ്റി. സി.പി.ഒമാരായ ശ്രീജിത്ത്,ഷൈന്‍തമ്പി എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Content Highlights: arrest recorded of the accused in the case of beating up the college students in road-kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..