ഇത് വേട്ടയാടല്‍, സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായി, ഇ.ഡിക്കെതിരെ പ്രത്യേക കോടതി


സഞ്ജയ് റാവുത്ത് | Photo:ANI

മുംബൈ: ഗൊരേഗാവ് പത്രചാല്‍ പുനര്‍നിര്‍മാണപദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടുകേസില്‍ രാജ്യസഭാംഗം സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്ന് പ്രത്യേകകോടതി. ശിവസേന ഉദ്ധവ് വിഭാഗം നേതാവായ റാവുത്തിന് കഴിഞ്ഞ ദിവസം കോടതി ജാമ്യമനുവദിച്ചിരുന്നു.തിരഞ്ഞു പിടിക്കല്‍ സമീപനത്തിന്റെ ഭാഗമായിരുന്നു നടപടി. നിയമവിരുദ്ധമായിട്ടായിരുന്നു അറസ്റ്റെന്നും
കോടതി അഭിപ്രായപ്പെട്ടു കേസ് വൈകിപ്പിക്കുന്നതിനും മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനും അന്വേഷണ ഏജന്‍സിയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ജൂലായ് 31-നാണ് റാവുത്തിനെ ഇ.ഡി. അറസ്റ്റുചെയ്തത്. ആര്‍തര്‍റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു റാവുത്ത്. ശിവസേന (ഉദ്ധവ് പക്ഷം)യിലെ പ്രമുഖനേതാവായ സഞ്ജയ് റാവുത്ത് പാര്‍ട്ടി മുഖപത്രമായ സാമ്ന എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്നു. മഹാരാഷ്ട്രയിലെ ഭരണമാറ്റത്തിനുപിന്നാലെയാണ് റാവുത്ത് അറസ്റ്റിലായത്.



ജാമ്യം അനുവദിച്ചുകൊണ്ടുള്ള പ്രത്യേക കോടതി വിധി അടിയന്തരമായി സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമര്‍പ്പിച്ച ഹര്‍ജിയും ഇന്നലെ തന്നെ ഹൈക്കോടതി തള്ളി. ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് വിധിക്ക് സ്റ്റേ അനുവദിക്കണമെന്നുള്ള ഇ.ഡി.യുടെ അപേക്ഷ പ്രത്യേക കോടതി തള്ളിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അപ്പീല്‍ വ്യാഴാഴ്ച പരിഗണിക്കും.

സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയത് ഇഡിയുടെ നടപടി വേട്ടയാടലാണെന്നാണ്‌ പ്രത്യേക കോടതി ജഡ്ജി വിശേപ്പിച്ചത്.

പത്രചാല്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഗുരു ആശിഷ് കണ്‍സ്ട്രക്ഷനുമായി ഭവനനിര്‍മാണ അതോറിറ്റിയായ 'മാഡ' ഉണ്ടാക്കിയ കരാറില്‍ സഞ്ജയ്റാവുത്തിന്റെ പങ്ക് വ്യക്തമാണെന്നാണ് ഇ.ഡി. കോടതിയില്‍ വാദിച്ചത്. സിദ്ധാര്‍ഥനഗര്‍ എന്നറിയപ്പെടുന്ന ഗൊരേഗാവിലെ പത്രചാലിന്റെ പുനര്‍നിര്‍മാണത്തിനായി കെട്ടിടനിര്‍മാണസ്ഥാപനവുമായി ഉണ്ടാക്കിയ കരാറില്‍ സുഹൃത്തായ പ്രവീണ്‍ റാവുത്തില്‍നിന്ന് 1.06 കോടി രൂപ സഞ്ജയ് റാവുത്തിന് ലഭിച്ചുവെന്നാണ് ഇ.ഡി.യുടെ ആരോപണം. പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ഇടപാടില്‍ 1034 കോടിയുടെ സാമ്പത്തികക്രമക്കേട് നടന്നതായും ആരോപണമുയര്‍ന്നു. തറവിസ്തൃതി സൂചിക(എഫ്.എസ്. ഐ)യുടെ കൈമാറ്റത്തിലാണ് പ്രധാനമായും തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. 47 ഏക്കര്‍വരുന്നതാണ് പത്രചാല്‍ഭൂമി.

Content Highlights: Arrest of Sanjay Raut illegal, says PMLA court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented