അര്‍പ്പിതയ്ക്ക് പലയിടത്തും ഭൂമിയും കെട്ടിടങ്ങളും; ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി. മരവിപ്പിച്ചു


ശാന്തിനികേതനിലെ അര്‍പ്പിതയുടെ ഭൂമിയില്‍ പണിത വീടിന് 'അപാ' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. അര്‍പ്പിത, പാര്‍ഥ എന്നീ പേരുകളിലെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്താണ് ഈ പേരെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

അർപ്പിത മുഖർജി. photo: ANI, arrpietaitsme/instagram

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അറസ്റ്റിലായ മുന്‍മന്ത്രി പാര്‍ഥചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ കൂടുതല്‍ ഫ്‌ളാറ്റുകളുടെയും ഭൂമിയുടെയും വിവരങ്ങള്‍ ഇ.ഡി.ക്ക് ലഭിച്ചു. ഇതില്‍ ശാന്തിനികേതനിലെ ഭൂമി ഇപ്പോള്‍ അര്‍പ്പിതയുടെ പേരിലാണെങ്കിലും ആദ്യം വാങ്ങിയത് അര്‍പ്പിതയും പാര്‍ഥയും ചേര്‍ന്നാണെന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, അര്‍പ്പിതയുടെ പേരിലുള്ള മൂന്നു ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി. മരവിപ്പിച്ചു. രണ്ടുകോടിയോളം രൂപയുടെ നിക്ഷേപമുള്ള അക്കൗണ്ടുകളാണിവ.

ടോളിഗഞ്ചിലെ ഡയമണ്ട് സിറ്റി ക്‌ളബ്ബ് സമുച്ചയത്തിലെ അര്‍പ്പിതയുടെ ഫ്‌ളാറ്റില്‍നിന്നാണ് ആദ്യ റെയ്ഡില്‍ 21 കോടി കണ്ടെടുത്തത്. ഈ ഫ്‌ളാറ്റ് കൂടാതെ ഇതേ സമുച്ചയത്തില്‍ രണ്ട് ഫ്‌ളാറ്റുകളും ഒരു പെന്റ് ഹൗസും അര്‍പ്പിതയ്ക്കുണ്ടെന്നാണ് ഇ.ഡി. അവകാശപ്പെടുന്നത്.

ഇതുകൂടാതെ കസ്ബയില്‍ സ്വന്തം സ്ഥാപനമായ 'ഇച്ഛേ' എന്റര്‍ടെയ്ന്‍മെന്റിന്റെ വിപുലമായ ഓഫീസ്, നയാബാദ്, ബെല്‍ഘാേരിയ, ആനന്ദപുര്‍, ചിനര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ ഫ്‌ളാറ്റുകള്‍ എന്നിവയും ഇവരുടെ പേരിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഭാംഗറില്‍ സ്വന്തംസ്ഥാപനത്തിന്റെ പേരില്‍ 10 ബീഘ സ്ഥലവും വാങ്ങിയിട്ടുണ്ട്. ഇവയില്‍ മിക്കതും ബിനാമി സ്വത്താണെന്നാണ് ഇ.ഡി. കരുതുന്നത്.

ശാന്തിനികേതനിലെ അര്‍പ്പിതയുടെ ഭൂമിയില്‍ പണിത വീടിന് 'അപാ' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. അര്‍പ്പിത, പാര്‍ഥ എന്നീ പേരുകളിലെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്താണ് ഈ പേരെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. കൊല്‍ക്കത്താനിവാസികളുടെ പക്കല്‍നിന്ന് ഈവസ്തു ആദ്യം വാങ്ങിയത് അര്‍പ്പിതയും പാര്‍ഥയും ചേര്‍ന്നാണെന്നാണ് വില്‍പ്പനയുടെ രേഖകളില്‍ കാണുന്നത്. പിന്നീട് വസ്തു അര്‍പ്പിതയുടെമാത്രം പേരില്‍ പോക്കുവരവ് നടത്തി.

Content Highlights: Arpitha Mukharjee West Bengal Partha Chatterjee

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented