അതിർത്തി ലംഘിച്ച് പാക് ഡ്രോണുകള്‍; 1,000 നിരീക്ഷണ കോപ്റ്ററുകള്‍ വാങ്ങാന്‍ സൈന്യം


ഈ വര്‍ഷം മാത്രം 13 പാക് ഡ്രോണുകളാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി നിര്‍വീര്യമാക്കിയത്

പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി: വ്യോമാതിര്‍ത്തി ലംഘിക്കുന്ന ഡ്രോണുകളെ കണ്ടെത്താന്‍ ആയിരം നിരീക്ഷണ കോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പാക് ഡ്രോണുകള്‍ നിരന്തരമായി അന്താരാഷ്ട്ര വ്യോമാതിര്‍ത്തി ലംഘിച്ച് പറക്കുന്നതിനെത്തുടര്‍ന്നാണ് സൈന്യത്തിന്റെ ആവശ്യം.

നിരീക്ഷണ കോപ്റ്ററുകള്‍ക്കു പുറമേ, പൈലറ്റില്ലാതെ പറത്താവുന്ന 80 ചെറുവിമാനങ്ങളും സൈന്യം അടിയന്തരമായി വാങ്ങുന്നുണ്ട്. രാത്രിയും പകലും ഒരുപോലെ കൃത്യമായി നിരീക്ഷണം നടത്താന്‍ ഇതുവഴി സാധിക്കും. ഇതിനായുള്ള ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.



അടുത്ത കാലത്തായി പാകിസ്താന്‍ ഡ്രോണുകള്‍ നിരന്തരം വ്യോമാതിര്‍ത്തി ലംഘിക്കുന്ന സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം മാത്രം 13 പാക് ഡ്രോണുകളാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ വെടിവെച്ചിട്ടത്. ഇതുവരെ 23 പാകിസ്താന്‍ ഡ്രോണുകള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ വെടിവെച്ചുവീഴ്ത്തിയിട്ടുണ്ട്.

കഴിഞ്ഞ ജൂണില്‍ പാകിസ്താന്‍ ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

Content Highlights: Army to procure 1,000 surveillance copters, 80 minis remotely piloted aircraft


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented