-
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ പകല്‍ സമയത്തെ നടത്തിപ്പ് ചുമതല പൂര്‍ണമായും ഏറ്റെടുത്ത് സൈന്യം. ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട കരസേനയുടെ 40 അംഗ സംഘമാണ് നരേലയിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ ചുമതല ഭാഗികമായി ഏറ്റെടുത്തത്.
നിസാമുദ്ദീനില്‍ കഴിഞ്ഞമാസം നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 932 പേരാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നത്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയുള്ള കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് സൈന്യം ഏറ്റെടുത്തത്. ഡല്‍ഹി സര്‍ക്കാര്‍ ഡോക്ടര്‍മാരും മറ്റുജീവനക്കാരും രാത്രിമാത്രം ഇവിടെ ജോലിക്കെത്തും.
മാര്‍ച്ച് മാസം മധ്യത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 1250 പേരെയാണ് ആദ്യം പര്‍പ്പിച്ചിരുന്നത്. 250 വിദേശികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ കരസേനയുടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘം ഇവിടെ മറ്റുഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ചിരുന്നു. കേന്ദ്രത്തിന്റെ പകല്‍ സമയത്തെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തതായി ഞായറാഴ്ചയാണ് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
തബ്‌ലീബ് സമ്മേളനവുമായി ബന്ധപ്പെട്ട് ഇവിടെ പ്രവേശിപ്പിച്ചിട്ടുള്ള 932 പേരില്‍ 367 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുുണ്ട്. ആറ് മെഡിക്കല്‍ ഓഫീസര്‍മാരും 18 പാരാമെഡിക്കല്‍ ജീവനക്കാരും സുരക്ഷ -ഭരണ നിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ് സൈന്യത്തില്‍നിന്ന് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവരും ഇവിടെ ജോലിചെയ്യാന്‍ സ്വമേധയാ സന്നദ്ധത പ്രകടിപ്പിച്ചവരാണ്.
Content Highlights:Army takes over day time management of Delhi's largest quarantine centre
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..