കശ്മീര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ലഖാന്‍പൂരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അപകട സമയത്ത് ഹെലികോപ്ടറില്‍ രണ്ട് പൈലറ്റുമാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. പരിക്കേറ്റ രണ്ടുപേരേയും അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി കത്വ എസ്.എസ്.പി ശാലീന്ദര്‍ മിശ്ര പറഞ്ഞു.
എച്ച്.എല്‍.എല്‍ ധ്രുവ് ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
content highlights: Army's Dhruv Chopper Crash Lands in J&K's Lakhanpur, 2 Pilots Seriously Injured