രാജ്നാഥ് സിങ് | Photo: ANI
ലഖ്നൗ: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ കരസേനയുടെ 'കരിസ്മാറ്റിക്' പ്രകടനം രാജ്യത്തിന്റെ മനോവീര്യം മെച്ചപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് . കരസേനയുടെ പ്രകടനം ഇന്ത്യക്കാരുടെ തല ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ലഖ്നൗവില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ കരസേനയുടെ 'കരിസ്മാറ്റിക്' പ്രകടനം രാജ്യത്തിന്റെ മനോവീര്യം വര്‍ദ്ധിപ്പിച്ചു. കൂടാതെ അത് പൗരന്മാര്‍ക്ക് തല ഉയര്‍ത്തി നടക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു", രാജ്‌നാഥ് സിങ് പറഞ്ഞു. കരസേനാ മേധാവി ജനറല്‍ എം എം നരവാനെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഉറച്ച നിലപാടെടുക്കാനും തങ്ങളുടെ പ്രദേശം സംരക്ഷിക്കാനുമുള്ള ഇന്ത്യയുടെ തീരുമാനം രാജ്നാഥ് സിങ് ആവര്‍ത്തിച്ചു. ചൈനയെ എടുത്തു പറയാതെ 'ഏതെങ്കിലും മഹാശക്തി' എന്ന പദമുപയോഗിച്ചായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ വിമര്‍ശനം.
'ഞങ്ങള്‍ക്ക് യുദ്ധം വേണ്ട, എല്ലാവരുടെയും സുരക്ഷയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ ഇക്കാര്യം ഞാന്‍ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു- ഏതെങ്കിലും മഹാശക്തി നമ്മുടെ അഭിമാനത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് ഉചിതമായ മറുപടി നല്‍കാന്‍ കെല്‍പുള്ളവരാണ് നമ്മുടെ സൈനികര്‍', അദ്ദേഹം പറഞ്ഞു.
ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യുവരിച്ചത്. അതിനു ശേഷം ഇന്ത്യ-ചൈന ബന്ധം നല്ല രീതിയിലല്ല മുന്നോട്ടുപോവുന്നത്.
സംഘര്‍ഷാവസ്ഥയില്‍ അയവുവരുത്താനായി ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി തവണ സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയിരുന്നു.
content highlights: Army's charismatic performance during stand-off with China, improved Country's morale, says rajnath


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..