പ്രതീകാത്മക ചിത്രം. Photo: PTI
ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ സൈനികരുടെയും പേരുവിവരങ്ങള്‍ കരസേന പുറത്തുവിട്ടു. തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ജവാന്‍മാരുടെ വിവരങ്ങള്‍ ചൊവ്വാഴ്ച രാവിലെ തന്നെ സൈന്യം പുറത്തുവിട്ടിരുന്നു. പരിക്കേറ്റ 17 ജവാന്‍മാരുടെ മരണം ചൊവ്വാഴ്ച രാത്രിയാണ് കരസേന സ്ഥിരീകരിച്ചിരുന്നത്.
വീരമൃത്യു വരിച്ച ജവാന്‍മാര്‍
- കേണല്‍ ബി. സന്തോഷ് ബാബു (ഹൈദരാബാദ്)
- നായിബ് സുബേദാര്‍ നുഥുറാം സോറന്‍ (മയൂര്‍ബഞ്ജ്)
- നായിബ് സുബേദാര്‍ മന്‍ദീപ് സിങ് (പട്യാല)
- നായിബ് സുബേദാര്‍ സാത്‌നം സിങ് (ഗുര്‍ദാസ്പുര്‍)
- ഹവില്‍ദാര്‍ കെ പളനി (മധുര)
- ഹവില്‍ദാര്‍ സുനില്‍ കുമാര്‍ (പാട്‌ന)
- ഹവില്‍ദാര്‍ ബിപുല്‍ റോയ് (മീററ്റ് സിറ്റി)
- നായിക് ദീപക് കുമാര്‍ (രേവ)
- രാജേഷ് ഓറങ്ക് (ബിര്‍ഭം)
- കുന്ദന്‍ കുമാര്‍ ഓഝ (സാഹിബ്ഗഞ്ജ്)
- ഗണേഷ് റാം (കാന്‍കെ)
- ചന്ദ്രകാന്ത പ്രഥാന്‍ (കാന്ദമല്‍)
- അന്‍കുഷ് (ഹമിര്‍പുര്‍)
- ഗുല്‍ബീന്ദര്‍ (സങ്ക്‌റൂര്‍)
- ഗുര്‍തേജ്‌സിങ് (മാന്‍സ)
- ചന്ദന്‍ കുമാര്‍ (ഭോജ്പുര്‍)
- കുന്ദന്‍ കുമാര്‍ (സഹര്‍സ)
- അമന്‍ കുമാര്‍ (സംസ്തിപുര്‍)
- ജയ് കിഷോര്‍ സിങ് (വൈശാലി)
- ഗണേഷ് ഹന്‍സ്ഡ (കിഴക്കന്‍ സിങ്ഭും)
ചൈനയുടെ നാല്‍പ്പതിലേറെ സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഇക്കാര്യത്തില്‍ ചൈന ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
content highlights: Army releases names of soldiers killed in India-China border clash
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..