പാലം തകര്‍ന്നു; അമര്‍നാഥ് യാത്ര തടസപ്പെടാതിരിക്കാന്‍ ഒറ്റരാത്രികൊണ്ട് പുനര്‍നിര്‍മ്മിച്ച് സൈന്യം


Photo: Screengrab

ശ്രീനഗർ: ശക്തമായ മണ്ണിടിച്ചിലിൽ തകർന്ന ജമ്മു കശ്മീരിലെ പാലങ്ങൾ ഒറ്റരാത്രി കൊണ്ട് പുനർനിർമ്മിച്ച് ഇന്ത്യൻ സേന. ജമ്മു കശ്മീരിലെ ബല്‍ത്താലിലാണ് പാലം തകര്‍ന്നതും സൈന്യം ഉടന്‍ പുനര്‍നിര്‍മ്മിച്ചതും. അമര്‍നാഥ് യാത്ര തടസപ്പെടാതിരിക്കാനാണ് സൈന്യം ഉടന്‍ ഇടപെട്ടത്.

വെള്ളി, ശനി ദിവസങ്ങളിലായിട്ടായിരുന്നു രണ്ടു പാലങ്ങൾ തകർന്നത്. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റത്തെത്തുടർന്ന് അരുവികളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതായാണ് റിപ്പോർട്ട്. മലവെള്ളപ്പാച്ചിലിൽ പാലം തകരുന്നതിന്റെ ദൃശ്യങ്ങളും ശേഷം പാലം പുനർ നിർമ്മിക്കുന്ന സൈനികരുടേയും വീഡിയോ എഎൻഐ പങ്കുവെച്ചിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവെച്ചിരുന്ന അമർനാഥ് തീർത്ഥാടനം ജൂൺ 30നാണ് ആരംഭിച്ചത്.

Content Highlights: Army rebuilds bridges overnight to clear route for Amarnath Yatris| Video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


well

1 min

പുരാതനകിണർ വൃത്തിയാക്കിയപ്പോള്‍ ലോക്കറും മൂര്‍ഖനും; വാവാ സുരേഷ് എത്തി, ലോക്കറിനേക്കുറിച്ച് അന്വേഷണം

Aug 18, 2022

Most Commented