പ്രതീകാത്മകചിത്രം | Photo: Mathrubhumi
ന്യൂഡല്‍ഹി: സൈനിക പരിശീലനത്തിന്റെ ഭാഗമായി ഇനി ആയോധനകലകളും പഠിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന കളരിപ്പയറ്റുള്‍പ്പെടെയുള്ള തനത് ആയോധനകലകള്‍ കൂട്ടിയോജിപ്പിച്ചാകും പരിശീലനം.
ആയുധങ്ങളില്ലാതെ ശാരീരികമായി ശത്രുവിനെ നേരിടേണ്ടിവരുമ്പോള്‍ പ്രയോജനപ്പെടാനാണിത്. 'ആര്‍മി മാര്‍ഷ്യല്‍ ആര്‍ട്സ് റുട്ടീന്‍' (അമര്‍) എന്ന പേരിലുള്ള പദ്ധതി കരസേനാമേധാവി ജനറല്‍ മനോജ് പാണ്ഡെ പ്രഖ്യാപിച്ചു.
സൈനികപരിശീലനത്തിന്റെ ഭാഗമായി നിലവില്‍ ചില റെജിമെന്റുകളില്‍ സ്വന്തംനിലയ്ക്ക് ഇന്ത്യന്‍ ആയോധനകലകള്‍ പരിശീലിപ്പിക്കുന്നുണ്ട്. മദ്രാസ് റെജിമെന്റിലെ ചിലയിടങ്ങളില്‍ കളരിപ്പയറ്റ്, സിഖ് റെജിമെന്റില്‍ ഗട്ക, ഗൂര്‍ഖ റെജിമെന്റില്‍ ഖുക്രി തുടങ്ങിയവ പരിശീലിപ്പിക്കാറുണ്ട്. ഇവയെല്ലാം ചേര്‍ത്തുള്ള പരിശീലനപദ്ധതിയാണ് അമര്‍.
വെടിയുതിര്‍ക്കാനും യുദ്ധോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും പരിശീലിപ്പിക്കുന്നതിനൊപ്പമുള്ള ഈ പരിശീലനം സൈനികരുടെ മെയ് വഴക്കവും കായികക്ഷമതയും വര്‍ധിപ്പിക്കുമെന്നും കണക്കുകൂട്ടുന്നു. അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാരുമായി ആയുധങ്ങളില്ലാതെയുള്ള ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ പരിശീലനം നല്‍കാനുള്ള തീരുമാനം.
Content Highlights: army martial arts routine kalaripayattu indian army
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..