ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കു സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരു ജവാന് വീരമൃത്യു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പല്ലന്‍വാല സെക്ടറില്‍ ഞായറാഴ്ചയാണ് സ്ഫോടനം നടന്നത്.
സൈനികരുമായി പോവുകയായിരന്ന ട്രക്കിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ജവാന്മാരെ ഉടന്‍തന്നെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിയിരുന്നെന്ന് സൈനിക വക്താവ് അറിയിച്ചു.
അതിനിടെ, രജൗറിയില്‍ പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ജനവാസ കേന്ദ്രത്തിനു നേര്‍ക്ക് പ്രകോപനം കൂടാതെ പാക് സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും സൈന്യം വ്യക്തമാക്കി.
Army Sources: Three army personnel injured in a suspicious blast in Akhnoor sector. The blast happened when the troops were moving around in an Army truck. #JammuAndKashmir
— ANI (@ANI) November 17, 2019
Content Highlights: Army jawan martyred, 2 injured in IED blast near LoC in Pallanwalla