ജീവനക്കാരുടെ സമരം: ഇരുട്ടിലായി ജമ്മു കശ്മീര്‍; സഹായത്തിനായി രംഗത്തിറങ്ങി സൈന്യം


ശ്രീനഗര്‍: വൈദ്യുതി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ വലിയ വിഭാഗം പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി. തുടര്‍ന്ന് സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടി. മിലിറ്ററി എഞ്ചിനീയറിങ് സര്‍വീസിലെ സൈനികരുടെ സഹായത്തോടെ പല പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചു.

ജമ്മു കശ്മീര്‍ പവര്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ നാഷണല്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് കശ്മീരിലെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ജമ്മു മേഖലയിലെ 15 മുതല്‍ 20 ശതമാനം പ്രദേശത്താണ് പ്രതിസന്ധിയുള്ളതെന്നും അത് പരിഹരിക്കാനായി ശ്രമിക്കുകയാണെന്നും കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍.കെ. സിങ് പറഞ്ഞു.

സമരം ചെയ്യുന്ന ജീവനക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, വൈദ്യുതി ജീവനക്കാരുടെയും എഞ്ചിനീയര്‍മാരുടെയും നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി വിഷയത്തില്‍ രാജവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിഷയം പരിഹരിക്കാനായി ജമ്മു കശ്മീര്‍ ലഫ്റ്റണന്റ് ഗവര്‍ണര്‍ക്ക് കത്തുകളയക്കാനും സംസ്ഥാന യൂണിയനുകളോട് കോര്‍ഡിനേഷന്‍ കമ്മറ്റി നിര്‍ദേശിച്ചു.

ജമ്മു കശ്മീരിലെ ഏതാണ്ട് 20,000-ഓളം ജീവനക്കാരാണ് വെള്ളിയാഴ്ച രാത്രി മുതല്‍ സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ ഒരു തരത്തിലുള്ള ജോലികളും ചെയ്യില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. ഇതോടെ പല ജില്ലകളിലും പൂര്‍ണമായി വൈദ്യുതി വിതരണം തടസപ്പെട്ടു. വൈദ്യുതി വകുപ്പിന്റെ സ്വകാര്യവത്കരണ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.

Content Highlights: Army Helps With Massive J&K Blackout Amid Warning Of Nationwide Protest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section
Most Commented