വെടിയുണ്ടകളേറ്റിട്ടും പിന്മാറിയില്ല, ഒടുവില്‍ പാക് ഭീകരര്‍ വീണു; താരമായി സൈന്യത്തിന്റെ നായ 'സൂം'


സൂം | Photo Courtesy: https://twitter.com/ChinarcorpsIA

ശ്രീനഗര്‍: ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ ദേഹത്തു തുളഞ്ഞുകയറിയത് രണ്ട് വെടിയുണ്ടകളാണ്. പക്ഷെ പിന്തിരിയാന്‍ 'സൂം' ഒരുക്കമായിരുന്നില്ല. പോരാട്ടം തുടരുകയും രണ്ട് ഭീകരവാദികളെ കൊലപ്പെടുത്താന്‍ അവന്‍ സുരക്ഷാസേനയെ സഹായിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ സൂം, വിദഗ്ധപരിശീലനം നേടിയ നായയാണ്. ഭീകരവാദികളെ കീഴ്‌പ്പെടുത്താനും സൂമിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരവാദികളെ നേരിട്ട സുരക്ഷാസേനയുടെ ഭാഗമായിരുന്നു സൂം. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാസേന അവിടം വളയുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തത്. തുടര്‍ന്ന് ഭീകരവാദികള്‍ ഒളിച്ചിരുന്ന വീട്ടിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെയോടെ സൂമിനെ അയക്കുകയായിരുന്നു.ഭീകരവാദികളെ തിരിച്ചറിയുകയും ആക്രമിക്കുകയും ചെയ്യുന്നതിനിടെയാണ് സൂമിന് രണ്ടുവട്ടം വെടിയേറ്റത്. എന്നിട്ടും അവന്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ലെന്ന് സൈനികോദ്യോഗസ്ഥര്‍ പറഞ്ഞു. തന്നെ ഏല്‍പിച്ച ഉദ്യമം സൂം ഭംഗിയായി പൂര്‍ത്തിയാക്കുകതന്നെ ചെയ്തു. ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ രണ്ടു ഭീകരവാദികളെയാണ് സുരക്ഷാസേന വധിച്ചത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ സൂം, ശ്രീനഗറിലെ സൈന്യത്തിന്റെ മൃഗാശുപത്രിയില്‍ ചികിത്സയിലാണ്. ദക്ഷിണ കശ്മീരിലെ പല സൈനിക നടപടികളിലും സൂം പങ്കെടുത്തിട്ടുണ്ട്.

Content Highlights: army dog zoom fought terrorists even after two gunshots


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented