വെടിയേറ്റിട്ടും പിന്മാറിയില്ല; രണ്ട് ഭീകരരെ വധിക്കാന്‍ വഴികാട്ടിയ കരസേനയുടെ നായയ്ക്ക് ഗുരുതര പരിക്ക്


സൂം | Photo - Lt Gen Satish Dua|twitter

ശ്രീനഗര്‍: രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ വധിക്കാന്‍ സൈന്യത്തിന് വഴികാട്ടിയായ കരസേനയുടെ നായയ്ക്ക് ഗുരുതര പരിക്ക്. കരസേനയുടെ അസോള്‍ട്ട് ഡോഗ് സൂമീനാണ് ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഗുരുതര പരിക്കേറ്റത്. ഏറ്റുമുട്ടലിനിടെ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്.

ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാസേന ഞായറാഴ്ച രാത്രിയോടെ സൗത്ത് കശ്മീരിലെ കുപ്‌വാര പ്രദേശത്ത് തിരച്ചില്‍ തുടങ്ങിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് സംശയിച്ച വീട്ടിലേക്ക് സൂം എന്ന നായയെ അയച്ചത്. ഭീകരരെ കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച നായയാണിത്.

ഭീകരര്‍ക്കെതിരെ സുരക്ഷാസേന കശ്മീരില്‍ നടത്തിയ നിരവധി നീക്കങ്ങളില്‍ സൂം പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, കുപ്‌വാരയിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്താല്‍ തിങ്കളാഴ്ച രാവിലെ നിയോഗിക്കപ്പെട്ട സൂമിന് ദൗത്യത്തിനിടെ ഗുരുതര പരിക്കേറ്റു. രണ്ട് തവണ വെടിയേറ്റുവെങ്കിലും ഭീകരവാദികളെ കണ്ടെത്താതെ സൂം ദൗത്യത്തില്‍നിന്ന് പിന്മാറിയില്ല.

സൂം വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയതുകൊണ്ട് മാത്രമാണ് രണ്ട് ഭീകരവാദികളെ വധിക്കാനായത് എന്നാണ് സൈന്യം അവകാശപ്പെടുന്നത്. രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ചതിന് പിന്നാലെ സൂമിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയില്‍ കഴിയുകയാണ് നായ.


Content Highlights: army dog zoom helped to kill two terrorists


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented