ന്യൂഡൽഹി: ആശുപത്രികള്‍ക്കു മുകളില്‍ വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തിയും നാവിക സേന കപ്പലുകള്‍ ലൈറ്റ് തെളിയിച്ചും കോവിഡിനെതിരേ പോരാടുന്നവരോടുള്ള ആദരവ്  ഇന്ത്യന്‍ സൈന്യം പ്രകടിപ്പിക്കുന്നു.

ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച്  കൊണ്ടാണ് വ്യോമസേനയുടെ വിമാനങ്ങള്‍ പറക്കുന്നത്‌.  കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് മുകളിലൂടെ ഇവ പറന്നാണ് കോവിഡിനെതിരേ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ആശുപത്രികള്‍ക്കു മുകളില്‍ പുഷ്പവൃഷ്ടി നടത്തുന്നത്.

വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും മിഗ് യുദ്ധ വിമാനങ്ങളും ഫ്‌ലൈപാസ്റ്റില്‍ പങ്കെടുക്കുന്നു. സേനയുടെ ബാന്‍ഡ്‌ മേളവും വിവിധയിടങ്ങളില്‍ നടക്കും. ആദരസൂചകമായി നാവിക സേന കപ്പലുകള്‍ വൈകുന്നേരം ദീപാലൃതമാക്കും. ദീപാലംകൃതമാക്കുന്നതിന്റെ റിഹേഴ്‌സല്‍ ഇന്നലെ മുംബൈയില്‍ നാവിക സേന നടത്തിയിരുന്നു.

ചീഫ് ഓഫ്‌ ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ പ്രഖ്യാപിച്ച പ്രകാരമാണ് ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാനങ്ങളും യാത്രാ വിമാനങ്ങളും ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറന്നത്. ഫ്‌ലൈപാസ്റ്റിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

വിവിധയിടങ്ങളിൽ പുഷ്പ വൃഷ്ടി നടത്തി. രാവിലെ 9നും 10നുമിടക്ക് അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ആശുപത്രികള്‍ക്കു മുകളിലാണ്‌ വ്യോമ സേനയുടെ പുഷ്പവൃഷ്ടി.

ഇറ്റാനഗര്‍, ഗുവാഹട്ടി, ഷില്ലോങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 10.30നാണ് വ്യോമ സേന പുഷ്പവൃഷ്ടി നടന്നത്. കൊറോണക്കെതിരേയുള്ള ആരോഗ്യരംഗത്തെയും പോലീസിലെയും പോരാളികള്‍ക്ക് സേന ഗുവാഹട്ടിയില്‍ ബാന്‍ഡ് മേളവും നടത്തുന്നുണ്ട്.

യുപിയില്‍ 10.15നും 10.30നുമിടക്കാണ് പുഷ്പവൃഷ്ടി. ഡല്‍ഹിയില്‍ 10നും 11നുമിടക്ക് വിമാനങ്ങള്‍ പറക്കും.

കേരളത്തിൽ തിരുവനന്തപുരം മെഡിക്കൽകോളേജിനും ജനറൽ ആശുപത്രിക്കും മുകളിലാണ് വ്യോമസേനയുടെ പുഷ്പവൃഷ്ടിയുണ്ടാവുക. എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ സേന ആദരിച്ചു

 

content highlights: armed forces will salute corona warriors by From showering rose petals to illuminating naval vessels