Image for representation Only. Credit- Press Information Bureau
ന്യൂഡല്‍ഹി: സൈന്യത്തിനായി 120 പ്രളയ് മിസൈലുകള്‍ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. ചൈന, പാകിസ്താന്‍ അതിര്‍ത്തികളില്‍ വിന്യസിക്കാന്‍ ലക്ഷ്യമിട്ടാണ് ഇവ വാങ്ങുന്നത്. 150 മുതല്‍ 500 കിലോമീറ്റര്‍ വരെ പരിധിയുള്ളതാണ് പ്രളയ് മിസൈല്‍.
പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിലാണ് പ്രളയ് മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്. ചൈനയും പാകിസ്താനും നിലവില്‍ തന്ത്രപ്രധാന മേഖലകളില്‍ ബാലിസ്റ്റിക് മിസൈലുകളുണ്ട്. ശത്രുക്കള്‍ക്ക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ കൊണ്ട് തടുക്കാന്‍ ഏറെ വെല്ലുവിളിയുള്ളതാണ് പ്രളയ് മിസൈല്‍.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡി.ആര്‍.ഡി.ഒ) ആണ് മിസൈല്‍ വികസിപ്പിച്ചത്. 2015-ല്‍ സൈനിക മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്‍ദേശാനുസരണമാണ് മിസൈല്‍ പദ്ധതി ആരംഭിച്ചത്.
ഭൂതല-ഭൂതല അര്‍ധ ബാലിസ്റ്റിക് മിസൈലാണ് പ്രളയ്.
Content Highlights: armed forces to buy pralay missiles, deploy along china border
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..