ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ ഒപ്പം.
ന്യൂഡല്‍ഹി: സിബിസിഐയുടെ പുതിയ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനും ഒപ്പമാണ് ആന്‍ഡ്രൂസ് താഴത്ത് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച ആവശ്യം ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി അദ്ദേഹത്തിന് ഉറപ്പുനല്‍കി. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടുനിന്നു.
Content Highlights: Archbishop Andrews Thazhath visited the Prime Minister Narendra Modi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..