-
ന്യൂഡല്‍ഹി: ഹോം ക്വാറന്റീനുമായി ബന്ധപ്പെട്ട് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ പുറപ്പെടുവിച്ച ഉത്തരവിനെ എതിര്‍ത്ത് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയിലെ കോവിഡ് 19 രോഗികളെ ഹോം ക്വാറന്റീന് അയയ്ക്കുന്നതിന് മുമ്പായി അഞ്ചു ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന ലഫ്. ഗവര്‍ണറുടെ നിര്‍ദേശത്തെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എതിര്‍ത്തത്.
രാജ്യമെങ്ങുമുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികള്‍ക്ക് ഹോം ക്വാറന്റീനില്‍ പോകാന്‍ ഐസിഎംആര്‍ അനുമതി നല്‍കിയിട്ടുള്ളപ്പോള്‍ എന്തുകൊണ്ടാണ് ഡല്‍ഹിക്ക് മാത്രം വ്യത്യസ്ത മാര്‍ഗനിര്‍ദേശങ്ങളെന്ന് അദ്ദേഹം ചോദിച്ചു. ഡല്‍ഹിയിലെ ഭൂരിഭാഗം കോവിഡ് 19 രോഗികളും രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണെന്നും അവര്‍ക്കെല്ലാവര്‍ക്കുമുള്ള ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തുക എളുപ്പമല്ലെന്നും കെജ്‌രിവാള്‍ പറയുന്നു.
ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റിയുമായി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചത്. 'റെയില്‍വേ കോച്ചുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ ഈ ചൂടില്‍ കോച്ചില്‍ ഒരാള്‍ക്ക് എങ്ങനെയാണ് കഴിയാന്‍ സാധിക്കുക. പാവപ്പെട്ട രോഗികളോ അതോ ലോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളോ ആര്‍ക്കാണ് ഞങ്ങള്‍ പ്രധാന്യം നല്‍കേണ്ടത്. ഇപ്പോള്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് നേരിടുന്നുണ്ട്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പോകേണ്ടി വന്നേക്കാം എന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ പരിശോധനയ്ക്ക് തയ്യാറായില്ലെന്ന് വരും. ഇത് നഗരത്തെ താറുമാറിലാക്കും.ലോകത്തെവിടെയും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാറില്ല. ' അദ്ദേഹം പറഞ്ഞു.
നിലവില്‍ മെഡിക്കല്‍ സ്റ്റാഫുകളുടെയും കിടക്കകളുടെയും ദൗര്‍ലഭ്യം ഡല്‍ഹി സര്‍ക്കാര്‍ നേരിടുന്നുണ്ട്. അഞ്ചു ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കുകയാണെങ്കില്‍ ജൂണ്‍ 30 ആകുന്നതോടെ കോവിഡ് രോഗികള്‍ക്കായി 90,000 കിടക്കകള്‍ വേണ്ടിവരുമെന്ന് എഎപി നേതാവ് രാഘവ് ചദ്ദ മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 30 ആകുമ്പോഴേക്കും 15,000 കിടക്കകള്‍ കണ്ടെത്താന്‍ തന്നെ ഡല്‍ഹി സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡല്‍ഹിയിലാണ്. ഡല്‍ഹി ഗവര്‍ണറുടെ ഉത്തരവ് സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളാതെയാണ് യോഗം അവസാനിച്ചത്. അടുത്ത സെഷന്‍ ഉച്ചയ്ക്ക് ആരംഭിക്കും. സ്വകാര്യ ആശുപത്രിക്കിടക്കകളുടെ ചെലവ്, ഹോം ഐസൊലേഷന്‍ എന്നിവ ഉച്ചയ്ക്ക് ശേഷം ചര്‍ച്ച ചെയ്യും. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
Content Highlights: Aravind Kejriwal on 5 day mandatory quarantine 'Why seperate guidelines for Kejriwal?'


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..