Photo | PTI
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ തന്നെ സി.ബി.ഐ. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ അന്വേഷണ ഏജന്‍സികള്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സിസോദിയക്കെതിരെ സാക്ഷി പറയാന്‍ അവര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
"കെജ്‌രിവാള്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ ലോകത്ത് നിഷ്‌കളങ്കരായി ആരുമില്ലെന്ന് മോദി മനസ്സിലാക്കണം. മോദിയെപ്പോലെ അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരാള്‍ക്ക് അഴിമതി ഒരു പ്രശ്‌നമായി തോന്നില്ല." മദ്യനയക്കേസ് ആരോപിച്ച് കഴിഞ്ഞ ഒരു കൊല്ലമായി ഡല്‍ഹിയില്‍ ബി.ജെ.പി. മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
"14 ഫോണുകള്‍ സിസോദിയ നശിപ്പിച്ചെന്നാണ് ഇ.ഡി. ആരോപിക്കുന്നത്. അതില്‍ അഞ്ചെണ്ണം ഇ.ഡിയുടെയും സി.ബി.ഐയുടെയും കൈവശമുണ്ട്. ബാക്കിയുള്ളത് എ.എ.പി. പ്രവര്‍ത്തകരുടെയോ മറ്റോ കൈയിലുണ്ട്. സിസോദിയയെ കുടുക്കാന്‍ കോടതിയില്‍ കള്ളം പറയുകയാണ് ഇ.ഡി.യും സി.ബി.ഐ.യും. ദിവസവും ഓരോരുത്തരെ പിടിച്ച് കെജ്‌രിവാളിന്റെയും സിസോദിയയുടെയും പേരു പറയാന്‍ ആവശ്യപ്പെടുകയാണവര്‍." സിസോദിയക്കെതിരേ സാക്ഷി പറയാന്‍ ഓരോരുത്തരെയും പീഡിപ്പിക്കുന്നുവെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: aravind kejriwal, manish siscodia, bjp, ed, cbi, delhi liquor case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..