-
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതിന് കാരണം ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് നിര്‍ഭയയുടെ അച്ഛന്‍. നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തതില്‍ മാതൃഭൂമിയോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.
ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ ഇക്കാര്യം ആലോചിക്കണം. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷിതത്വം നല്‍കണമെന്നും നിര്‍ഭയയുടെ അച്ഛന്‍ പറഞ്ഞു.
നേരത്തെ നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകിപ്പിക്കുന്നതിന് കാരണം ഡല്‍ഹി സര്‍ക്കാറാണെന്ന് നിര്‍ഭയയുടെ മാതാപിതാക്കാള്‍ ആരോപിച്ചിരുന്നു. നിര്‍ഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നാണ് അവര്‍ പ്രതികരിച്ചിരുന്നത്.
നിര്‍ഭയ കേസിലെ വിധി നടപ്പിലാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രതികളെ തൂക്കിലേറ്റാനുള്ള വിധി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിറക്കിയത്. നാല് പ്രതികളുടെയും വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെയാണ് നീട്ടിവെച്ചിരിക്കുന്നത്.
Content Highlights: Aravind Kejriwal is the reason for the court's setback says, Nirbhaya's father


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..