-
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ഡല്‍ഹിയിലെ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കി. ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച അനുമതി നല്‍കിയത്. ആഴ്ചയിലൊരിക്കല്‍ മാത്രം തുറക്കുന്ന ചന്തകളും പരീക്ഷണാടിസ്ഥാനത്തില്‍ തുറക്കാനും അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ കോവിഡ് വ്യാപന നിരക്ക് കണക്കിലെടുത്താണ് തീരുമാനം. സമാനമായ തീരുമാനമായിരുന്നു മുമ്പ് എഎപി സര്‍ക്കാര്‍ എടുത്തിരുന്നത്. എന്നാല്‍ ലഫ്. ഗവര്‍ണര്‍ ബെയ്ജാല്‍ ഇതിന് അനുമതി നല്‍കാതിരുന്നതോടെയാണ് ഹോട്ടലുകള്‍ തുറക്കാന്‍ സാധിക്കാതെ പോയത്.
നിലവില്‍ റെസ്‌റ്റൊറന്റുകള്‍ക്ക് ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ട്. അതേസമയം ഡല്‍ഹിയില്‍ ജിംനേഷ്യങ്ങള്‍ തുറക്കാനുള്ള അനുമതി അതോറിറ്റി നല്‍കിയിട്ടില്ല. പുതിയ ഇളവുകള്‍ വരുന്നതോടെ ഡല്‍ഹിയിലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
Content Highlights: Approval given to the re-opening of hotels in Delhi
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..