പ്രതീകാത്മക ചിത്രം | Photo: ANI
ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, സ്‌കൂള്‍ അധ്യാപകര്‍ക്കും ഇനി മാര്‍ക്കുണ്ടാകും. രാജ്യത്തെ സ്‌കൂള്‍ അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ അപ്രൈസല്‍ സംവിധാനം വരുന്നതോടെയാണിത്. ഇതിനായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ (എന്‍സിടിഇ) ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേഡ് ഫോര്‍ ടീച്ചേഴ്‌സ് (എന്‍പിഎസ്ടി) എന്ന മാര്‍ഗരേഖയയുടെ കരട് തയ്യാറാക്കി. അധ്യാപകരുടെ ശമ്പള വര്‍ധനയും സ്ഥാനക്കയറ്റവും സേവനകാലാവധിയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുതെന്നും പുതിയ മാനദണ്ഡങ്ങള്‍ ഓരോ സംസ്ഥാനങ്ങളും പരിഗണിക്കണമെന്നുമാണ് കരടു മാര്‍ഗരേഖയിലെ ശുപാര്‍ശ. പല അധ്യാപകരും അക്കാദമിക മികവ് പുലര്‍ത്തുന്നില്ലെന്നുള്ള വിലയിരുത്തലിലാണ് മാറ്റങ്ങള്‍ നടപ്പാക്കുന്നത്.
ഇത് അനുസരിച്ച് അധ്യാപകരുടെ കരിയറില്‍ ബിഗിനര്‍ (പ്രഗമി ശിക്ഷക്), പ്രൊഫിഷ്യന്റ് (പ്രവീണ്‍ ശിക്ഷക്), എക്‌സ്പര്‍ട്ട് (കുശാല്‍ ശിക്ഷക്), ലീഡ് (പ്രമുഖ് ശിക്ഷക്) എന്നിങ്ങനെ നാല് ഘട്ടങ്ങളുണ്ടാകും. ബിഗിനര്‍ ആയാകും നിയമനം. മൂന്നു വര്‍ഷത്തിന് ശേഷം പ്രൊഫിഷ്യന്റ് തലത്തിലേക്ക് അപേക്ഷിക്കാം. തുടര്‍ന്ന് ഇതേ രീതിയില്‍ വീണ്ടും മൂന്നു വര്‍ഷത്തിനുശേഷം എക്‌സ്പര്‍ട്ട് തലത്തിലേക്ക് അപേക്ഷിക്കാം. ഓരോ വര്‍ഷവുമുള്ള പ്രവര്‍ത്തന വിലയിരുത്തലിന്റേയും നേടുന്ന വിദഗ്ധ പരിശീലനത്തിന്റേയും അടിസ്ഥാനത്തിലാണ് ഓരോ തലത്തിലേക്കും അപേക്ഷിക്കേണ്ടത്. എക്‌സ്പര്‍ട്ട് ടീച്ചറായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാകും ലീഡ് ടീച്ചറായി പരിഗണിക്കുക.
പ്രവര്‍ത്തന വിലയിരുത്തലിനും സ്ഥാനക്കയറ്റം അനുവദിക്കുന്നതിനുമുള്ള നിയന്ത്രണ സമിതിയായി പ്രവര്‍ത്തിക്കുക എന്‍സിടിഇ ആയിരിക്കും. ഇതിന് ഓണ്‍ലൈനായും ഓഫ്‌ലൈനായും മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കും. എല്ലാ വര്‍ഷവും 50 മണിക്കൂറെങ്കിലും തുടര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. പരിശീലന കേന്ദ്രങ്ങളും പദ്ധതികളും എന്‍സിടിഇ തയ്യാറാക്കും. പ്രഫഷനല്‍ നിലവാര മാനദണ്ഡങ്ങള്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും വിലയിരുത്തി പരിഷ്‌കരിക്കും. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കും ഈ മാറ്റങ്ങള്‍ ബാധകമാണ്. കരടു മാര്‍ഗരേഖയില്‍ പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 16 വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://bit.ly/3oG1hxv
Content Highlights: appraisal system for school teachers NCTE


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..