-
ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭാ അംഗമായി നാമനിര്‍ദേശം ചെയ്തതിന് രണ്ട് മാസം മുമ്പു തന്നെ അദ്ദേഹത്തിന്റെ സഹോദരനും ലഭിച്ചു പദവി. ഗൊഗോയിയുടെ മൂത്ത സഹോദരന്‍ റിട്ട.എയര്‍ മാര്‍ഷല്‍ അഞ്ജന്‍ ഗൊഗോയിയെ ആണ് രാഷ്ട്രപതി ഭവന്‍ സഹമന്ത്രിക്ക് സമാനമായ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയായ എന്‍.ഇ.സിയിലെ ഒരു മുഴുവന്‍ സമയ അംഗമായിട്ടാണ് അഞ്ജന്‍ ഗൊഗോയിയെ നാമനിര്‍ദേശം ചെയ്തത്. ദി വൈറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്‍.ഇ.സിയുടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിരമിച്ച ഒരു പ്രതിരോധ ഉദ്യോഗസ്ഥനെ രാഷ്ട്രപതി ഈ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. 2013-ഫെബ്രുവരിയിലാണ് അഞ്ജന്‍ ഗൊഗോയി വ്യോമസേനയില്‍ നിന്ന് വിരമിക്കുന്നത്. എന്‍.ഇ.സി. അംഗമായി മൂന്നു വര്‍ഷത്തേക്കാണ് അദ്ദേഹത്തെ നിയമച്ചിരിക്കുന്നതെന്ന് ജനുവരി 24-ന് ഇറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
അതേ സമയം രഞ്ജന്‍ ഗൊഗോയി ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. അസമില്‍ നിന്ന് ഇന്നലെ രാത്രിയോടെ അദ്ദേഹം ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
Content Highlights: Appointments After Retirement-A Tale of Two Gogoi Brothers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..