വിദേശ പ്രതിനിധികള്‍ പങ്കെടുക്കുന്നു; മലങ്കര സുറിയാനി ക്രിസ്ത്യാനി യോഗം സ്റ്റേ ചെയ്യാന്‍ അപേക്ഷ


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

ഓര്‍ത്തോഡോക്‌സ് സഭയുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുളള വൈദിക ട്രസ്റ്റി, അല്‍മായ ട്രസ്റ്റി, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം ചേരുന്നത്.

സുപ്രീം കോടതി| Photo: ANI

ന്യൂഡല്‍ഹി: ഓര്‍ത്തോഡോക്‌സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരെ തിരെഞ്ഞെടുക്കുന്നതിനായി ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. യാക്കോബായ സഭാ വിശ്വാസികളാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.അപേക്ഷ വ്യാഴാഴ്ച പരിഗണിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

ഓര്‍ത്തോഡോക്‌സ് സഭയുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുളള വൈദിക ട്രസ്റ്റി, അല്‍മായ ട്രസ്റ്റി, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം ചേരുന്നത്. ഈ യോഗത്തില്‍ യൂറോപ്പ്, ഓസ്ട്രേലിയ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പള്ളികളുടെ പ്രതിനിധികള്‍ പങ്കെടിക്കുന്നുണ്ടെന്നും അത് സുപ്രീംകോടതിയുടെ വിധിക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് യാക്കോബായ വിഭാഗം അപേക്ഷ ഫയല്‍ ചെയ്തത്.

വ്യാഴാഴ്ച യോഗം ആരംഭിക്കുന്നതിനാല്‍ അപേക്ഷ അടിയന്തിരമായി കേള്‍ക്കണമെന്ന് യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സനന്ദ് രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച് കൊണ്ടാണ് അപേക്ഷ വ്യാഴാഴ്ച പരിഗണിക്കാന്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് തീരുമാനിച്ചത്. ഓര്‍ത്തോഡോക്‌സ് സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സി യു സിംഗ്, അഭിഭാഷകന്‍ ഇ എം എസ് അനാം എന്നിവര്‍ ഹാജരായി.

പത്തനാപുരം മൗണ്ട് താബോര്‍ ദയറയില്‍ ആണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം ചേരുന്നത്. വിവിധ പള്ളികളെ പ്രതിനിധാനം ചെയ്ത് നാലായിരത്തോളം അസോസിയേഷന്‍ അംഗങ്ങള്‍ പങ്കെടുക്കുമെന്നാണ് ഓര്‍ത്തോഡോക്‌സ് സഭാ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്

Content Highlights: Application to stay Malankara Suriyani Cristyani Meeting

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented