ടിം കുക്കും പ്രധാനമന്ത്രി മോദിയും. photo: @tim_cook/twitter
ന്യൂഡല്‍ഹി: ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയില്‍ ആപ്പിളിന്റെ രണ്ടാമത്തെ സ്റ്റോര്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് കുക്ക് പ്രധാനമന്ത്രിയെ കണ്ടത്. രാജ്യത്ത് ആപ്പിളിന്റെ ആദ്യ സ്റ്റോര്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
രാജ്യത്തുടനീളം വളരാനും നിക്ഷേപം നടത്താനും ആപ്പിള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ടിം കുക്ക് ട്വീറ്റ് ചെയ്തു. ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. കുക്കുമായുള്ള ചര്‍ച്ച സന്തോഷം നല്‍കുന്നതായിരുന്നെന്ന് മോദിയും ട്വീറ്റ് ചെയ്തു.
Content Highlights: Apple CEO Tim Cook meets PM Modi, says committed to investing across India


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..