മാറ്റിവച്ചത് 30 ലേറെ തവണ; ഒടുവില്‍ ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക്‌


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

സുപ്രീംകോടതി | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണിക്കും. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഈ ഹര്‍ജികള്‍ നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.

ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. ടി.പി നന്ദകുമാറിന്റെ അഭിഭാഷകയാണ് എം കെ അശ്വതി. പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2018 ജനുവരി 11-നാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു.



കെ.എസ് .ഇ.ബി മുന്‍ അക്കൗണ്ട്‌സ് മെംബര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിലും അന്ന് കോടതി നോട്ടീസ് അയച്ചു. അന്ന് കേസ് പരിഗണിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നല്‍കിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് കേസിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു.

ഇതിനുശേഷം ഹര്‍ജികള്‍ ജസ്റ്റിസ് യു.യു ലളിത് ആണ് പരിഗണിച്ചിരുന്നത്ത്. ഇനി കേസ് ലിസ്റ്റ് ചെയ്തിരിക്കുന്ന സെപ്റ്റബര്‍ 13-ന് ജസ്റ്റിസ് ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കും. നിരവധി കേസുകള്‍ തിങ്കളാഴ്ച്ച മുതല്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കി കേസുകള്‍ കേള്‍ക്കുകയാണെങ്കില്‍ ലാവലിന്‍ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കല്‍ നടക്കുമോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുകയാണ്.

Content Highlights: appeals regarding snc lavalin case to hear on second week of September


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented