ദക്ഷിണ പടിഞ്ഞാറൻ റെയിൽവേ മേഖല ട്വിറ്ററിൽ പങ്കുവെച്ച ചിത്രം
യശ്വന്ത്പുർ:അന്തരിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് വ്യത്യസ്ത രീതിയിൽ ആദരവർപ്പിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. 'മിസൈല്‍മാന്റെ' 7.8 അടി ഉയരമുളള അർദ്ധകായ പ്രതിമയാണ് യശ്വന്ത്പുർ കോച്ചിങ് ഡിപ്പോട്ടിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ സ്ഥാപിച്ചിരിക്കുന്നത്.
ബോൾട്ടുകൾ, നട്ടുകൾ, വയർ, സോപ്പ് കണ്ടെയ്നർ, ഡാമ്പർ പീസ് തുടങ്ങിയ സ്ക്രാപ്പ് വസ്തുക്കൾ ഉപയോഗിച്ചാണ് പ്രതിമ നിർമിച്ചിരിക്കുന്നത്.
ഏകദേശം 800 കിലോഗ്രാം ഭാരം വരുന്നതാണ് ഇത്. സൗത്ത് വെസ്റ്റേൺ റെയിൽവേ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ജീവനക്കാർക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.
'യശ്വന്ത്പുർ കോച്ചിങ് ഡിപ്പാർട്ട്മെന്റിലെ എല്ലാ ജീവനക്കാർക്കും സല്യൂട്ട്.','മഹാനായ വ്യക്തിക്കുളള മഹത്തായ ശ്രദ്ധാഞ്ജലി', തുടങ്ങു നിരവധി കമന്റുകളാണ് ട്വീറ്റിന് താഴെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..