ആനന്ദ് സ്വരൂപ് ശുക്ല | ചിത്രം: facebook.com|anandswarupbjp
ബല്ലിയ: വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. ഇന്ത്യയ്ക്കെതിരെ നിലകൊള്ളുന്നവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്ന് ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു.
പ്രശസ്ത കവി മുനവ്വര്‍ റാണയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. 1947 ലെ വിഭജനത്തിനുശേഷവും ഇന്ത്യയില്‍ നിലകൊള്ളുന്നവരില്‍ ഒരാളാണ് മുനവ്വറെന്നും രാജ്യത്തെ അകത്തുനിന്ന് തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണ് അദ്ദേഹമെന്നും മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്കെതിരെ നിലകൊള്ളുന്നവര്‍ ആരായാലും അവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യോഗി ആദിത്യനാഥ് വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായാല്‍ സംസ്ഥാനം വിട്ട് മറ്റെവിടെയെങ്കിലും താമസിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുനവ്വര്‍ റാണ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അസാദുദ്ദീന്‍ ഒവൈസിയുടെ കടന്നുവരവിനെക്കുറിച്ചും മുനവ്വര്‍ റാണ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ ധ്രുവീകരിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിലേക്ക് കടന്നുവരുന്നതെന്നും മുനവ്വര്‍ റാണ വിമര്‍ശനം ഉന്നയിച്ചിരുന്നു.
മുനവ്വര്‍ റാണയ്‌ക്കൊപ്പം ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്രയെയും ആനന്ദ് സ്വരൂപ് ശുക്ല വിമര്‍ശിച്ചു. 'അയോധ്യയിലെ ക്ഷേത്രങ്ങള്‍ക്ക് പകരം ശൗചാലയം പണിയുന്നതിനെ കുറിച്ച് കന്‍ഷി റാം സംസാരിച്ചിരുന്നു, ഇപ്പോള്‍ അയോധ്യയില്‍ തന്റെ ആളുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് മായാവതി ഉത്തരം നല്‍കണം.' ബി.എസ്.പിയെ കടന്നാക്രമിച്ച് ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു.
Content Highlights: UP Minister's remark sparks controversy saying anyone who stands against india will be killed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..