-
ന്യൂഡല്‍ഹി: ഇസ്ലാം മതവിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് പറയുന്നവര്‍ ഹിന്ദു അല്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ ആര്‍എസ്എസ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും ഇസ്ലാം രാജ്യത്തിന് അപകടമാണെന്നുമൊക്കെയുള്ള പ്രചാരണങ്ങളില്‍ നിന്ന് രക്ഷപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്.എസ്.എസിന് കീഴിലെ മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അവിടെ ഹിന്ദുവിനോ മുസ്ലിമിനോ മേധാവിത്വം നേടാനാകില്ല. ഇന്ത്യക്കാരനാണ് മേധാവിത്വം. ആര്‍എസ്എസ് എല്ലായ്പ്പോഴും വിശ്വസിക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ഡിഎന്‍എയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു-മുസ്ലീം ഐക്യം വേണമെന്നാണ് പലരും പറയുന്നത്. എന്നാല്‍ രണ്ട് വിഭാഗവും ഒന്നാണെന്നാണ് ഞങ്ങള്‍ പറയാറുള്ളത്. പ്രതിച്ഛായ നിര്‍മിക്കാനല്ല ഇങ്ങനെ പറയുന്നത്. ആര്‍എസ്എസ് ഒരിക്കലും പ്രതിച്ഛായയ്ക്ക് വേണ്ടി മാത്രം ഒന്നും ചെയ്തിട്ടില്ല. ജനങ്ങളെ ഒന്നിപ്പിക്കല്‍ മാത്രമാണ് ലക്ഷ്യം. കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവര്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. ആര്‍ക്കും എതിരെ പ്രവര്‍ത്തിക്കുകയല്ല. മറ്റുള്ളവര്‍ എന്തുചെയ്യുമെന്ന് ഞങ്ങള്‍ ആലോചിക്കുന്നില്ല. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരും, അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷത്തിനെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ പ്രതിഷേധം ഉയരുന്നത് ഭൂരിപക്ഷത്തില്‍ നിന്നുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..