പ്രതീകാത്മക ചിത്രം | ഫോട്ടോ:പി.ടി.ഐ.
ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് നല്കുന്ന പണത്തിന് ആദായനികുതി ഇളവ്. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 മുതല്‍ കോവിഡ് ചികിത്സയ്ക്ക് നല്കുന്ന പണത്തിനാണ് ഇളവ് ലഭിക്കുക.
തൊഴിലുടമ ജീവനക്കാര്‍ക്കോ, ഒരു വ്യക്തി മറ്റൊരാള്‍ക്കോ കോവിഡ് ചികിത്സയ്ക്കായി നല്കുന്ന തുക പൂര്‍ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തൊഴിലുടമ നല്കുന്ന ധനസഹായവും ഒരു വ്യക്തി മറ്റൊരുവ്യക്തിക്ക് നല്കുന്ന ധനസഹായത്തേയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ഇത് പത്തുലക്ഷത്തില്‍ കൂടരുത്.
അതുപോലെ പാനും ആധാറും ബന്ധപ്പെടുത്താനുളള അവസാന തീയതി ജൂണ്‍ 30 ആയിരുന്നു ഇത് സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. വീടുകള്‍ വാങ്ങുന്നവര്‍ ബജറ്റില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 30 വരെ വീടുവാങ്ങുന്നവര്ക്കാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. ഇതും സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.
Content Highlights:Anurag Thakur announces tax concessions for payment towards COVID-19 treatment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..