ന്യൂഡല്‍ഹി: രാജസ്ഥാനിലെ 'വനിതാ ഡോണ്‍' അനുരാധയെ ഡല്‍ഹി പോലീസ് പ്രത്യേക വിഭാഗം ശനിയാഴ്ച അറസ്റ്റു ചെയ്തു. കൊള്ളസംഘം നേതാവ് കലാ ജാതേഡിയെ ഉത്തര്‍പ്രദേശില്‍നിന്ന് അറസ്റ്റു ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് അനുരാധയുടെ അറസ്റ്റ്.

കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അനുരാധ. ഇവരെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് രാജസ്ഥാന്‍ പോലീസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

രാജസ്ഥാനിലെ ചുരു ജില്ലയില്‍ 2017-ല്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട കൊള്ളസംഘം നേതാവ് ആനന്ദ്പാല്‍ സിങ്ങിന്റെ സഹായിയാണ് അനുരാധയെന്ന് അറസ്റ്റിനു നേതൃത്വം നല്‍കിയ രഹസ്യാന്വേഷണവിഭാഗം ഡെപ്യൂട്ടി കമ്മിഷണര്‍ മാനിഷി ചന്ദ്ര പറഞ്ഞു. 

ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാണ എന്നിവടങ്ങളിലായി പിടിച്ചുപറി, കൊലപാതകം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ജാതേഡി. ഇയാളുടെ തലയ്ക്ക് ഏഴു ലക്ഷം രൂപ പോലീസ് വിലയിട്ടിരുന്നു. 

Content Highlights: Anuradha woman don of rajasthan arrested in uttar pradesh