Photo: Screengrab
ഒത്തുപിടിച്ചാൽ മലയും പോരും എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കും വിധത്തിൽ ഒരു കൂട്ടം ഉറുമ്പുകൾ സ്വർണ നിറത്തിലുള്ള മാലയുമായി നീങ്ങുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നീളമുള്ള മാലയുടെ ഇരുഭാഗത്തും ഉറുമ്പുകൾ അണിനിരന്ന് നീങ്ങുന്ന ദൃശ്യമാണ് വീഡിയോയിൽ.
ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നുതന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും നിരവധി പേർ അഭിപ്രായവുമായി രംഗത്തെത്തുകയും ചെയ്തു. അസാധ്യമായി ഒന്നുമില്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
'കുഞ്ഞു സ്വർണക്കടത്തുകാർ. ഏത് ഐപിസി സെക്ഷന്റെ പരിധിയിൽ പെടും' എന്ന അടിക്കുറിപ്പോടെയാണ് സുശാന്ദ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പഴയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത് എന്നാണ് വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..