ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ ആശങ്കകളെപ്പറ്റി കേള്‍ക്കാനും അവ മനസിലാക്കാനും ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍. പ്രതിഷേധക്കാര്‍ താങ്കളെ ഭയക്കുന്നില്ലെന്നും അമിത് ഷായോടായി അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയാണ് കപില്‍ സിബല്‍ മറുപടി നല്‍കിയത്.
പ്രതിഷേധത്തെ ഭയക്കുന്നില്ലെന്നും അവര്‍ക്ക് പ്രതിഷേധം തുടരാമെന്നും എന്തുവന്നാലും പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്മാറില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് കപില്‍ സിബല്‍ ട്വീറ്റുമായെത്തിയത്.
'ഞങ്ങള്‍ പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ല. അത് സത്യമാണ്, നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, മറിച്ച് പ്രതിഷേധക്കാരുടെ ആശങ്കകള്‍ കേള്‍ക്കാനും മനസിലാക്കാനുമുള്ള ആര്‍ജവം കാണിക്കണം. പൊതുപ്രവര്ത്തകന് എന്ന നിലയില്‍ അത് താങ്കളുടെ ഉത്തരവാദിത്തമാണ്. അവര്‍ നിങ്ങളേയും ഭയപ്പെടുന്നല്ല എന്നുകൂടി താങ്കള്‍ അറിഞ്ഞിരിക്കണം.- കപില്‍ സിബലിന്റെ ട്വീറ്റില്‍ പറയുന്നു.
നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെപ്പറ്റി പരാമര്‍ശിക്കവേയാണ് പ്രതിഷേധങ്ങളില്‍ ഭയപ്പെടുന്നില്ലെന്ന് അമിത് ഷാ പറഞ്ഞത്. ഞങ്ങള്‍ പിറന്നതും വളര്‍ന്നതും പ്രതിഷേധ സമരങ്ങളില്‍ കൂടിയാണ്. പ്രതിപക്ഷത്തിരുന്നപ്പോഴും അധികാരത്തിലിരിക്കുമ്പോഴും ഞങ്ങള്‍ ഒരേകാര്യം തന്നെയാണ് പറയുന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു.
Content Highlights: Anti-CAA protestors are also not afraid of you: Kapil Sibal responds to Shah's 'not afraid of protests' statement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..