സിഎഎ വിരുദ്ധ പ്രക്ഷോഭം: സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നോട്ടീസുകള്‍ പിന്‍വലിച്ചെന്ന് യുപി സര്‍ക്കാര്‍


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

1 min read
Read later
Print
Share

സിഎഎ വിരുദ്ധ പ്രക്ഷോഭം | File Photo - PTI

ന്യൂഡല്‍ഹിഛ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരങ്ങളില്‍ പങ്കെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നോട്ടീസുകള്‍ പിന്‍വലിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 274 നോട്ടീസുകള്‍ പിന്‍വലിച്ചതായി യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ചട്ടങ്ങള്‍ ലംഘിച്ച് നോട്ടീസ് നല്‍കിയതിന് നേരത്തെ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കുന്ന ട്രിബ്യുണലുകള്‍ ആകും ഇനി തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങള്‍ക്കിടയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടം ഈടാക്കാനാണ് പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് ഉത്തര്‍പ്രദേശിലെ വിവിധ ജില്ലാ ഭരണ സംവിധാനങ്ങള്‍ കൈമാറിയത്. എന്നാല്‍ സര്‍ക്കാര്‍ പരാതിക്കാരെനെയും, വിധികര്‍ത്താവിനെയും, പ്രോസിക്യുട്ടറേയും പോലെ ഒരേസമയം പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇത് നിയമ വിരുദ്ധമാണെന്നും ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, 833 പേര്‍ പ്രതികളാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇവരുടെ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഇതുവരെ 274 നോട്ടീസുകളാണ് സര്‍ക്കാര്‍ ഇറക്കിയത്.

കണ്ടുകെട്ടല്‍ നടപടികളുടെ ഭാഗമായി രൂപവത്കരിക്കുന്ന ക്ലയിം ട്രിബ്യുണലുകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് നിയമിക്കേണ്ടതെന്ന് സുപ്രീം കോടതി 2009 ലും 2018 ലും പുറപ്പടിവിച്ച രണ്ട് വിധികളില്‍ വ്യക്തമാക്കിയിരുന്നു. ഇത് പാലിക്കാതെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മാരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ട്രിബ്യുണലുകളില്‍ നിയമിച്ചത്. ഇത് നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: anti-CAA proest UP government Supreme Court

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ramesh bidhuri-kodikunnil suresh

3 min

വിദ്വേഷം പതിവാക്കിയ ബിധുരി; കുരുക്കില്‍ ബിജെപി, കൊടിക്കുന്നിലിനും വിമര്‍ശനം

Sep 24, 2023


RAHUL GANDHI

2 min

'ഛത്തീസ്ഗഢിലും മധ്യപ്രദേശിലും അധികാരമുറപ്പ്, BJPയുടെ ജയം തടയിടാന്‍ പഠിച്ചു,2024ല്‍ ആശ്ചര്യപ്പെടും'

Sep 24, 2023


jds-bjp

1 min

എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ ജെ.ഡി.എസില്‍ പൊട്ടിത്തെറി; മുസ്ലിം നേതാക്കളുടെ കൂട്ടരാജി

Sep 24, 2023


Most Commented