സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന അന്ധവിശ്വാസത്തിനെതിരെ പ്രതിഷേധം


സൂര്യഗ്രഹണം നടക്കുന്ന സമയത്ത് പുറത്തിറിങ്ങാന്‍ പാടില്ല, ഭക്ഷണവും വെള്ളവും ഒഴിവാക്കണം തുടങ്ങിയ വിശ്വാസങ്ങള്‍ തെറ്റാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കാന്‍ പാടില്ലെന്ന് മാത്രമാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

ബെംഗളുരു: വലയ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം വെള്ളവും കഴിക്കാന്‍ പാടില്ലെന്ന അന്ധവിശ്വാസത്തിനെതിരെ ബെംഗളുരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബെംഗളുരുവിലെ ടൗണ്‍ ഹാളില്‍ എന്‍. മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

സൂര്യഗ്രഹണം നടക്കുന്ന സമയത്ത് പുറത്തിറിങ്ങാന്‍ പാടില്ല, ഭക്ഷണവും വെള്ളവും ഒഴിവാക്കണം തുടങ്ങിയ വിശ്വാസങ്ങള്‍ തെറ്റാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കാന്‍ പാടില്ലെന്ന് മാത്രമാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഇത്തരം കാര്യങ്ങളില്‍ അന്ധമായി വിശ്വസിക്കുന്നവരെ ബോധവല്‍ക്കരിക്കുന്നതിനായി പോസ്റ്ററുകളും വിളംബരവുമായാണ് സംഘം നഗരത്തില്‍ പ്രതിഷേധിച്ചത്. കൂടാതെ പൊതുസ്ഥലത്ത് ഭക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നതിനെതിരെ പ്രതിഷേധിച്ചു.

കേരള, ഒഡീഷ, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ന്യൂഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമായത്. രാവിലെ 8.15 മുതല്‍ 11 മണി വരെയാണ് സൂര്യഗ്രഹണം ഉണ്ടായിരുന്നത്.

അമാവാസി ദിനത്തില്‍ സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരികയും ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്.

Content Highlights: anti superstition protest against eating food during solar eclipse

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented