മുംബൈ: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനു ശേഷം നടി ദീപിക പദുക്കോണിനെ വിട്ടയച്ചു. ചോദ്യം ചെയ്യല്‍ ആറുമണിക്കൂറിലധികം നീണ്ടുനിന്നു.

മുംബൈ കുലാബയിലെ എവ്‌ലിന്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.)യുടെ പ്രത്യേക അന്വേഷണ സംഘമാണ് ദീപികയെ ചോദ്യം ചെയ്തത്.

ദീപികയുടെ മാനേജരായിരുന്ന കരീഷ്മ പ്രകാശിനെ ഇന്നും എന്‍.സി.ബി. ചോദ്യം ചെയ്തു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് കരീഷ്മയെ ചോദ്യം ചെയ്യുന്നത്.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ലഹരിമരുന്ന് ആരോപണത്തിന്റെ ഭാഗമായാണ് ദീപികയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

ദീപികയെ കൂടാതെ നടിമാരായ ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവര്‍ക്കും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചിരുന്നു. ഇവരും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

content highlights: anti drug agency questioned actor deepika padukone