-
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9,971 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,46,628 ആയി ഉയര്‍ന്നു.
1,20,406 ആളുകളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,19,293 പേര്‍ രോഗമുക്തരായപ്പോള്‍ രാജ്യത്തെ ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6,929 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പേര്‍ രാജ്യത്ത് രോഗബാധയേ തുടര്‍ന്ന് മരണപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെമ്പാടുമായി 1,42,069 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 46,66,386 സാമ്പിള്‍ പരിശോധനകളാണ് നടന്നിട്ടുള്ളത്.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലാണ് രാജ്യത്തെ പകുതിയോളം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. രോഗവ്യാപന തോതില്‍ ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യ ലോകത്ത് മൂന്നാമതാണ്.
Content Highlights: Another Record High, India Reports 9,971 Cases in the Last 24 Hours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..