ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് കണക്കുകളുടെ വിശ്വാസ്യതയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി പി ചിദംബരം രംഗത്തെത്തി. പ്രിയ സുഹൃത്തിനെ ആദരിക്കാന്‍ ഒരു നമസ്‌തേ ട്രംപ് പരിപാടികൂടി നടത്തുമോ എന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സംവാദത്തിനിടെയാണ് ട്രംപ് ഇന്ത്യയുടെ കോവിഡ് കണക്കുകളുടെ വിശ്വാസ്യതയെപ്പറ്റി ചോദ്യമുന്നയിച്ചത്. കോവിഡ് മരണത്തിന്റെ കണക്കുകള്‍ കൃത്യമായി വെളിപ്പെടുത്താത്ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്ന തരത്തിലുള്ള പരാമര്‍ശമാണ് ട്രംപ് നടത്തിയത്. ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശവുമായി ചിദംബരം രംഗത്തെത്തിയത്.
ചൈന, റഷ്യ എന്നീ രാജ്യങ്ങളെപ്പോലെ ഇന്ത്യയും കോവിഡ് കണക്കുകള്‍ മറച്ചുവെക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞതെന്നും വായൂ മലിനീകരണത്തിന്റെ പേരിലും മൂന്ന് രാജ്യങ്ങളെയും ട്രംപ് വിമര്‍ശിച്ചുവെന്നും ചിദംബരം ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതി ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ഉന്നയിച്ച വിമര്‍ശത്തിന് മറുപടി നല്‍കവെയാണ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരായ പരാമര്‍ശം നടത്തിയത്.
രാജ്യത്ത് രണ്ടു ലക്ഷത്തിലേറെപ്പേര്‍ മരിക്കുകയും 70 ലക്ഷത്തിലധികം പേര്‍ രോഗബാധിതരാവുകയും ചെയ്ത കോവിഡ് പ്രതിസന്ധിയെപ്പറ്റി ട്രംപ് അമേരിക്കക്കാരോട് കള്ളം പറഞ്ഞുവെന്ന് ബൈഡന്‍ ആരോപിച്ചിരുന്നു. എന്നാല്‍, താന്‍ നടപടികള്‍ സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ അമേരിക്കയില്‍ ഇതില്‍ കൂടുതല്‍ പേര്‍ മരിക്കുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ചൈനയിലും റഷ്യയിലും ഇന്ത്യയിലും എത്ര മരണങ്ങള്‍ നടന്നുവെന്ന് നിങ്ങള്‍ക്കറിയില്ല. കൃത്യമായ കണക്കുകള്‍ അവര്‍ നിങ്ങള്‍ക്ക് നല്‍കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
Content Highlights: Another Namaste Trump ? Chidambaram takes a dig at Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..