
സുവേന്ദു അധികാരി | Photo - ANI
കൊല്‍ക്കത്ത: തന്റെ സഹോദരന് സൗമേന്ദു അടക്കം 5000 പേര് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് അടുത്തിടെ ബിജെപിയിലെത്തിയ മുന്‍ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരി. കോണ്ടെയ് മുനിസിപ്പാലിറ്റി അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍നിന്ന് സൗമേന്ദുവിനെ അടുത്തിടെ നീക്കിയിരുന്നു.
അസ്വസ്ഥനായ അദ്ദേഹവും ഏതാനും കൗണ്‍സിലര്‍മാരും 5000 തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപിയില്‍ എത്തുമെന്നാണ് സുവേന്ദുവിന്റെ പ്രഖ്യാപനം. തൃണമൂല്‍ കോണ്‍ഗ്രസ് ഉടന്‍ ശിഥിലമാകുമെന്നും പൂര്‍ബ മേദിനിപൂരില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.
'എന്റെ സഹോദരന് സൗമേന്ദു ഇന്നുതന്നെ ബിജെപിയില്‍ ചേരും. അദ്ദേഹത്തോടൊപ്പം നിരവധി കൗണ്‍സിലര്‍മാരും തൃണമൂല്‍ പ്രവര്‍ത്തകരും പാര്‍ട്ടിയിലെത്തും' - സുവേന്ദു അധികാരി പറഞ്ഞു.
മൂത്ത സഹോദരന്റെ പാത പിന്തുടര്ന്ന് താനും ബിജെപിയിലെത്തുമെന്ന സൂചന സൗമേന്ദു കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. എല്ലാ വീട്ടിലും താമര വിരിയുമെന്ന് അദ്ദേഹം പറഞ്ഞു. അധികാരിയുടെ കുടുംബത്തിലെ രണ്ടുപേര്‍കൂടി ഇനി തൃണമൂല്‍ കോണ്‍ഗ്രസിലുണ്ട്. എംപിമാരായ ദിബ്യേന്ദു, സിസിര്‍ എന്നിവരാണ് അവര്‍.
Content Highlights: Another jolt to Mamata; Suvendu says his brother Soumendu and 5000 other will join BJP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..