ഗുജറാത്തില്‍ കോണ്‍ഗ്രസ് വീണ്ടും മെലിയുന്നു; ഒരു എം.എല്‍.എ.കൂടി രാജിവെച്ച് ബി.ജെ.പി.യില്‍  


പ്രതീകാത്മക ചിത്രം | AP

അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ബി.ജെ.പി.യില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ രണ്ടായി

ഗിര്‍ സോമനാഥ് ജില്ലയില്‍ തലാലയിലെ എം.എല്‍.എ. ഭഗവന്‍ഭായ് ബറാഡ് ആണ് ബുധനാഴ്ച കൂറുമാറിയത്. ചൊവ്വാഴ്ച മുന്‍ പ്രതിപക്ഷ നേതാവ് മോഹന്‍ സിങ് റാഠവയും രാജിവെച്ച് ബി.ജെ.പി.യിലേക്കു ചാടിയിരുന്നു. ഇതോടെ, നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 60 ആയി. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 എം.എല്‍.എ.മാര്‍ ഉണ്ടായിരുന്നതാണ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനയാത്രയില്‍ അണിചേരാനാണ് കോണ്‍ഗ്രസ് വിട്ടതെന്ന് ഭഗവന്‍ ഭായ് പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് രാജി. എന്നാല്‍, ബി.ജെ.പി. നിര്‍ദേശിച്ചാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒ.ബി.സി.യില്‍ പെടുന്ന ആഹിര്‍ വിഭാഗക്കാരനായ ഭഗവന്‍ ഭായിയുടെ സഹോദരനും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ. ആയിരുന്നു. പത്തുതവണ എം.എല്‍.എ. ആയിരുന്ന മുതിര്‍ന്ന ആദിവാസി നേതാവാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ബി.ജെ.പി.യില്‍ ചേക്കേറിയ റാഠവ.

ആപ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും മത്സരിക്കും

ആം ആദ്മി പാര്‍ട്ടി പ്രസിഡന്റ് ഗോപാല്‍ ഇടാലിയയും ജനറല്‍ സെക്രട്ടറി മനോജ് സൊറാഠിയയും സൂറത്ത് നഗരത്തിലെ മണ്ഡലങ്ങളില്‍ മത്സരിക്കും. ഇടാലിയ കതാര്‍ഗാമിലും സൊറാഠിയ കരേംജിലുമാണ് ജനവിധി തേടുക.

പട്ടേല്‍ സംവരണ സമരത്തിലൂടെയാണ് ഇടാലിയ പൊതുരംഗത്ത് എത്തിയത്. പട്ടേല്‍ സംവരണ സമരസമിതി കണ്‍വീനര്‍മാരായ അല്‍പേഷ് കഥീരിയയും ധാര്‍മിക് മാളവ്യയും ആപ് സ്ഥാനാര്‍ഥികളായി സമീപ മണ്ഡലങ്ങളില്‍ രംഗത്തുണ്ട്. എല്ലാം ബി.ജെ.പി.യുടെ സിറ്റിങ് സീറ്റുകളാണ്. എന്നാല്‍, കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 27 സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി സൂറത്തില്‍ നല്ല വേരോട്ടം ഉണ്ടാക്കി.

182-ല്‍ 158 സീറ്റുകളില്‍ ഇതിനകം ആപ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുഖ്യ പ്രചാരകരുടെ പട്ടികയും പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചു. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് എം.പി.യും ഇവരിലുണ്ട്.

Content Highlights: another congress m l a in gujarat joined in bjp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented