മുംബൈ: സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും വൈന്‍ വില്‍ക്കാന്‍ അനുമതി നല്‍കിയ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് അണ്ണ ഹസാരെ.
താന്‍ ഫെബ്രുവരി 14-മുതല്‍ അനിശ്ചിതകാല നിരഹാരമിരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയെ അദ്ദേഹം കത്തിലൂടെ അറിയിച്ചു.
'സംസ്ഥാനത്തൊട്ടാകെയുള്ള ജനങ്ങളുടെ വികാരം മാനിച്ച് സര്‍ക്കാര്‍ വൈന്‍ വില്‍പന തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഫെബ്രുവരി 14 മുതല്‍ റലേഗാവ് സിദ്ധിയിലെ യാദവ് ബാബ ക്ഷേത്രത്തില്‍ ഞാന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും' ഹസാരെയുടെ കത്തില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വൈന്‍ ഉത്പാദകരുടേയും വില്‍പ്പനക്കാരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്ന് തോന്നുന്നു. എന്നാല്‍ ഈ തീരുമാനം കൊച്ചുകുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വളെര പ്രതികൂലം സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നില്ല. അവരാണ് അതിന്റെ ദുരിതം അനുഭവിക്കുക - ഹസാരെ ചൂണ്ടിക്കാട്ടി.
Content Highlights : Anna Hazare announces hunger strike against Maharashtra's liberalized excise policy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..